‘ലൈഫ് മിഷന്‍’ സിബിഐ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയാകും; ചെന്നിത്തല

By Desk Reporter, Malabar News
Pinarayi and Chennithala _Malabar News
Ajwa Travels

തിരുവനന്തപുരം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തോടെ ഇതില്‍ നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് പകല്‍ പോലെ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച സിബിഐ ചെന്നെത്തുക മുഖ്യമന്ത്രിയിലാണ്. ഈ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാകും; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും തദേശവകുപ്പ് മന്ത്രിയെയും സിബിഐ ചോദ്യം ചെയ്യുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. അഴിമതിയെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ 20 കോടിരൂപ റെഡ്ക്രസന്‍ഡ് വഴി കൈപ്പറ്റിയ യൂണിടാക് ബിൽഡേർസ് ഉടമ സന്തോഷ് ഈപ്പന്റെ ഓഫിസിലും വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി. അനില്‍ അക്കര എംഎല്‍എ അടക്കം ഒട്ടേറെ പേരുടെ പരാതി സിബിഐക്കും കേന്ദ്ര സര്‍ക്കാരിനും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സിബിഐ കേസെടുക്കുന്നതും അന്വേഷണം ആരംഭിച്ചിരിക്കുന്നതും.

ഈപ്പന്‍ ഒന്നാം പ്രതിയായ കേസില്‍ വിദേശസഹായ നിയന്ത്രണ ചട്ട ലംഘനത്തിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് പരിശോധന ആരംഭിക്കാന്‍ ഇരിക്കുന്നതിന് ഇടയിലാണ് സിബിഐ അന്വേഷണം വരുന്നത്. അതും അപ്രതീക്ഷിതമായും അതിവേഗതയിലും. സിബിഐയുടെ കടന്നു വരവിലെ രാഷ്‌ട്രീയം എന്തായാലും ഇടതുപക്ഷത്തിനും സര്‍ക്കാരിനും ഇതിനെ നേരിടല്‍ വലിയ വെല്ലുവിളി ഉയര്‍ത്തും.

Most Read: സംഘപരിവാര്‍ എതിർത്ത “മീശ” നോവൽ ജെസിബി പുരസ്‌കാര പട്ടികയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE