ലീഡ് നില 10,000 കടന്ന് വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. 12,293 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഉള്ളത്. ഇതോടെ മണ്ഡലത്തിൽ വീണ്ടും കുഞ്ഞാലിക്കുട്ടി വിജയത്തിലേക്ക് നീങ്ങുകയാണ്. ലോക്‌സഭാ സീറ്റ് രാജി വച്ചാണ് ഇത്തവണ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ യുഡിഎഫ് മിക്ക മണ്ഡലങ്ങളിലും മുന്നേറുകയാണ്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്,തിരൂര്‍, കോട്ടക്കല്‍, തവനൂര്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്.

Read also : ഇടതുപക്ഷമാണ് ശരിയെന്ന് ജനം തിരിച്ചറിഞ്ഞു; വിഎസ് അച്യുതാനന്ദന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE