പ്ളസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

By Staff Reporter, Malabar News
plus one admission
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഒക്‌ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. വിഎച്ച്‌എസ്‌ഇ പ്രവേശനം 29നും അവസാനിക്കും.

കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്‌ വേണം പ്രവേശന നടപടികള്‍ എന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഒരു വിദ്യാര്‍ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്.

കഴിഞ്ഞ ദിവസമാണ് ആദ്യഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. 4,65,219 പേരാണ് പ്ളസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. ഇതിൽ 2,71,136 മെറിറ്റ് സീറ്റില്‍ 2,18,418 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്.

ഇത്തവണ രണ്ടു ഘട്ടങ്ങളിലായി കൂടുതല്‍ സീറ്റുകള്‍ പ്ളസ് വണ്ണിന് വര്‍ധിപ്പിച്ചിരുന്നു. അതേസമയം പുതിയ ബാച്ച്‌ അനുവദിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Most Read: സ്‌കൂൾ തുറക്കൽ; ഇന്ന് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE