പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി

By News Desk, Malabar News
Ajwa Travels

കൊച്ചി: വിവിധ പരിപാടികളുടെ ഉൽഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ചെന്നൈയിൽ നിന്നു നാവികസേനാ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മന്ത്രി ജി സുധാകരൻ സ്വീകരിച്ചു.

ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ കാക്കനാട്ടെത്തുന്ന അദ്ദേഹം ബിപിസിഎൽ പെട്രോ കെമിക്കൽ പ്ളാന്റ് രാജ്യത്തിനു സമർപ്പിക്കും.  6100 കോടി രൂപ മുതൽമുടക്കുള്ള വിവിധ പരിപാടികളുടെ ഉൽഘാടനം പ്രധാനമന്ത്രിയുടെ സൗകര്യവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും നടക്കുന്നത്.

ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, വി മുരളീധരൻ എന്നിവർ പങ്കെടുക്കും. 4.35ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ 30 മിനിറ്റ് പങ്കെടുത്ത ശേഷം വൈകിട്ട് 5.55ന്  അദ്ദേഹം വിമാന മാർഗം ഡെൽഹിയിലേക്ക് മടങ്ങും.

National News: തപോവൻ തുരങ്കത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 50 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE