വർക്കലയിൽ വള്ളം മറിഞ്ഞു; ഒരു പോലീസുകാരൻ മരിച്ചു

By Syndicated , Malabar News
police-boat-sank
Ajwa Travels

തിരുവനന്തപുരം: വർക്കല ശിവഗിരിയിൽ വള്ളം മറിഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥൻ മുങ്ങി മരിച്ചു. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. പനയിൽക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം.

സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. വർക്കല സിഐ ഉൾപ്പടെ നാലുപേരാണ്​ വള്ളത്തിൽ​ ഉണ്ടായിരുന്നത്​. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് ബാലുവിനെ കണ്ടെത്തിയത്. ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE