പാലേരി: കോഴിക്കോട് പട്ടാണിപ്പാറയിൽ കഴിഞ്ഞ ദിവസം സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവിടെ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇവ പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കിയിരുന്നു. പോലീസെത്തി സ്‌ഥലത്ത് തുടർപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് വീണ്ടും പരിശോധന നടത്തിയത്.
റൂറൽ എസ്‌പിയുടെ നിർദ്ദേശപ്രകാരം പെരുവണ്ണാമൂഴി ഇൻസ്‌പെക്‌ടർ ഇ അനൂപ് കുമാർ, സബ് ഇൻസ്‌പെക്‌ടർ പിവി പ്രശോഭ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പട്ടാണിപ്പാറ, കൂവപ്പൊയിൽ, പെരുവണ്ണാമൂഴി അണക്കെട്ട് പരിസരം, പന്നിക്കോട്ടൂർ റോഡ്, ചക്കിട്ടപ്പാറ റോഡ് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി.
Read also: ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ വാർഡുതലത്തിൽ