കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയിലായിരുന്നു ഇദ്ദേഹം. സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ ശേഷം തിരികെ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read also: കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു