വാളയാര്‍ കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട് നിയമസഭയില്‍

By Staff Reporter, Malabar News
walayar case
Representational Image
Ajwa Travels

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. മുന്‍ എസ്‌ഐ പിസി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും വീഴ്‌ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

വീഴ്‌ച വരുത്തിയ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിയമനം നല്‍കരുതെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ പിസി ചാക്കോക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇളയ പെണ്‍കുട്ടി സുരക്ഷിതയല്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്‌ഥന്‍ പിസി ചാക്കോ അവഗണിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷിച്ച സോജന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

വാളയാര്‍ കേസന്വേഷണത്തില്‍ വീഴ്‌ച വരുത്തിയവര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മുന്‍ ഉദ്യോഗസ്‌ഥനായ പിസി ചാക്കോയെ സ്‌ഥിരമായി അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂടാതെ ലത ജയരാജിനേയും ജലജ മാധവനേയും പ്രോസിക്യൂട്ടര്‍മാര്‍ ആക്കേണ്ടതില്ലെന്നും തീരുമാനമായി. മറ്റ് ഉദ്യോഗസ്‌ഥര്‍ വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി.

Read Also: തീവ്രവാദികളെ കശ്‌മീരിലേക്ക് കടത്താന്‍ പാക് ബോധപൂര്‍വം ശ്രമിക്കുന്നതായി ബിഎസ്എഫ് ഐജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE