തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സംസ്‌ഥാനത്ത് ഇന്ന് നിയന്ത്രണ ലംഘനത്തെ തുടർന്ന് കേസെടുത്തത് 7,105 പേർക്കെതിരെ. കൂടാതെ 842 പേർ അറസ്‌റ്റിലാകുകയും, 2,849 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.
13,662 സംഭവങ്ങളാണ് മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് റിപ്പോർട് ചെയ്‌തത്. കൂടാതെ ക്വാറന്റെയ്ൻ ലംഘിച്ചതിനെ തുടർന്ന് 141 കേസുകളും സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 85 കേസുകളാണ് കോവിഡ് നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് രജിസ്‌റ്റർ ചെയ്‌തത്. കൂടാതെ 75 പേരെ അറസ്‌റ്റ് ചെയ്യുകയും, 241 വാഹനങ്ങൾ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണ ലംഘനങ്ങൾ റിപ്പോർട് ചെയ്‌തത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ തിരുവനന്തപുരം സിറ്റി പരിധിയില്‍ 549 കേസുകളും, തിരുവനന്തപുരം റൂറല്‍ പരിധിയില്‍ 4,749 കേസുകളും രജിസ്‌റ്റര്‍ ചെയ്‌തു. അതേസമയം ഏറ്റവും കുറവ് കേസുകൾ ഇന്ന് രജിസ്‌റ്റർ ചെയ്‌തത് ആലപ്പുഴ ജില്ലയിലാണ്. 27 കേസുകളാണ് ആലപ്പുഴ ജില്ലയിൽ കോവിഡ് നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് ഇന്ന് രജിസ്‌റ്റർ ചെയ്‌തത്.
Read also: മുക്കുപണ്ടം പണയം വെച്ച് 55 ലക്ഷത്തിന്റെ തട്ടിപ്പ്; പ്രതി പിടിയിൽ