മിഠായിത്തെരുവിൽ കയറുകെട്ടി പോലീസ്; പ്രതിഷേധവുമായി വ്യാപാരികൾ

By News Desk, Malabar News
Representational Image
Ajwa Travels

കോഴിക്കോട് ∙ മിഠായിത്തെരുവിലെ തിരക്ക് നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ഇന്നലെ രാവിലെ മിഠായിത്തെരുവിലേക്കുള്ള പ്രവേശനഭാഗത്ത് പോലീസ് കയറു കെട്ടിയതോടെയാണ് പ്രതിഷേധത്തിനു തുടക്കമായത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ പോലീസ് മനഃപൂർവം തടയുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.

എന്നാൽ ഉത്തരവിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് മിഠായിത്തെരുവിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാർ അറിയിച്ചതോടെ വ്യാപാരികൾ സിറ്റി പോലീസ് കമ്മിഷണറെ കണ്ട് പരാതിപ്പെട്ടു. തുടർന്ന് ഉച്ചയോടെ നിയന്ത്രണങ്ങൾ പിൻവലിച്ച് പോലീസ് മടങ്ങി. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരെയും 60 വയസിന് മുകളിലുള്ളവരെയും തിരക്കിലേക്ക് വിടാതിരിക്കാനാണ് കയർ കെട്ടി നിയന്ത്രിച്ചതെന്ന് പോലീസ് വ്യക്‌തമാക്കിയിരുന്നു.

Also Read: കോവിഡ് വ്യാപനം: കേരളം ആശങ്കപ്പെടേണ്ട സംസ്‌ഥാനങ്ങളിൽ ഒന്ന്; ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE