പൊന്നാനി മണ്ഡലം കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

By Desk Reporter, Malabar News
Ponnani constituency Congress Held Satyagraha
സത്യാഗ്രഹം വി സെയ്‌ത്‌ മുഹമ്മദ്‌ തങ്ങൾ നാരങ്ങനീർ നൽകി നിർവ്വഹിക്കുന്നു.
Ajwa Travels

പൊന്നാനി: രാജ്യത്ത് വർധിച്ചുവരുന്ന ദളിത്-സ്‌ത്രീ പീഡനങ്ങൾക്ക് എതിരെയും, രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പോലീസ് കയ്യേറ്റം ചെയ്‌തതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി.

Film News: നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

എക്‌സ് എം.പി. സി.ഹരിദാസ് സത്യാഗ്രഹ സമരം ഉൽഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡണ്ട് എം അബ്‌ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സിസി എക്‌സിക്യൂട്ടീവ് അംഗം വി. സെയ്‌ത്‌ മുഹമ്മദ് തങ്ങൾ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, പൊന്നാനി ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് ‌സുരേഷ് പുന്നക്കൽ, ഡിസിസി മെംബർ അഡ്വക്കേറ്റ് കെ.പി.അബ്‌ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.

കെ കേശവൻ, സേതു മാധവൻ, കബീർ അഴീക്കൽ, നാസർ പുത്തൻകുളം, രാജു, രാജു കുമാർ കുറ്റിക്കാട്, അനീഷ് കമാൻ വളവ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അഷ്‌റഫ്‌ പള്ളപുറം സ്വാഗതവും വസുന്ധരൻ ബാർലികുളം നന്ദിയും പറഞ്ഞു. സമാപന യോഗം വി. സെയ്‌ത്‌ മുഹമ്മദ്‌ തങ്ങൾ നാരങ്ങനീർ നൽകി നിർവ്വഹിച്ചു. ഡിസിസി ജനറൽ സെകട്ടറി ടി കെ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തി.

National News: ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE