പൊന്നാനി: സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) നടത്തി വരുന്ന എട്ടാമത് സ്ത്രീധനരഹിത വിവാഹ സംഗമം പൊന്നാനിയിൽ സംഘടിപ്പിച്ചു. നേരത്തെ ഏഴു ഘട്ടങ്ങളിലായി നടത്തിയ സംഗമങ്ങളിലൂടെ 75 യുവതികൾ വിവാഹിതരായിട്ടുണ്ട്. ഇന്നത്തെ സംഗമത്തിൽ നാല് യുവതികളാണ് വിവാഹിതരായത്.
മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉൽഘാടനം നിർവഹിച്ചു. വാർഡ് 44ലെ യുവതിക്ക് പാലക്കാട് നിന്നുള്ള വരനും 42ആം വാർഡിലെ യുവതിക്ക് പൊന്നാനി ചാണാ റോഡിൽ നിന്നുള്ള വരനും വാർഡ് 23ലെ യുവതിക്ക് അകലാട് സ്വദേശിയും വരനായപ്പോൾ അതളൂരിൽ നിന്നുള്ള യുവതിക്ക് കൂട്ടായി സ്വാദേശിയാണ് വരനായത്.
ഹൈന്ദവ സമൂഹത്തിൽ നിന്നുള്ള കുട്ടിയുടെ വിവാഹത്തിന് മാതാപിതാക്കൾ കാർമികത്വം വഹിച്ചപ്പോൾ മുസ്ലിം സമൂഹത്തിൽ നിന്നുള്ള മൂന്നു യുവതികളുടെ വിവാഹകർമത്തിന് മഖ്ദൂം എംപി മുത്തുകോയ തങ്ങൾ ഹൈദ്രൂസി നേതൃത്വം നല്കി. സ്വാഗത സംഘം ചെയർമാൻ അഷ്റഫ് നൈതല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഒ കുഞ്ഞിമുഹമ്മദ് മുസ്ലിയാരായിരുന്നു വിവാഹ ഖുതുബ നിർവഹിച്ചത്.
PCWF ഉപാധ്യക്ഷന്‍ സിവി മുഹമ്മദ് നവാസ് സംഗമത്തിൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് മുനീറ ടി (വനിത) സഹീര്‍ മേഘ (യൂത്ത് വിംഗ് ) സന്ദീപ് കൃഷ്ണ (യുഎഇ) മാമദ് പൊന്നാനി (സൗദി) ഷെമീർ (കുവൈറ്റ്) ഹുസൈൻ അബ്ദുല്ല(ഖത്തർ) കബീർ (ഒമാൻ) എം ഫസലു റഹ്മാൻ (ബഹറൈൻ) തുടങ്ങിയവർ ആശംസകൾ നേർന്നു.
പിസിഡബ്ള്യുഎഫ് ജനറല്‍ സെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്വാഗത സംഘം ജനറൽ കൺവീനർ നാരായണൻ മണി നന്ദി പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായ അബ്ദുട്ടി പിഎം, ടിവി സുബൈർ, ഫൈസൽ ബാജി, അബ്ദുലത്തീഫ് കളക്കര, റഫീഖ് കെ, അബ്ദു റസാഖ് കെപി, സക്കരിയ, അസ്മ, റംല കെപി, സുലൈഖ ഇവി, ഫാത്തിമ ടിവി, സീനത്ത് ടിവി, സബീന ബാബു, മുജീബ് കിസ്മത്ത്, മുത്തു ആർവി, റൈഹാനത്ത്, ശഹീർ ഈശ്വരമംഗലം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
Most Read: ‘നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ല, മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ കര്‍ഷകര്‍ തയാറാകണം’; മോദി