കൊല്ലം: തളർന്ന് കിടക്കുന്ന വൃദ്ധയുടെ പേരിൽ തപാൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി. കൊല്ലം ജില്ലയിലെ ചിതറയിലാണ് സംഭവം. ബന്ധുക്കളില്ലാത്ത സമയത്ത് ഉദ്യോഗസ്‌ഥർ വീട്ടിലെത്തി വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നാണ് ആരോപണം.
ചിതറ മാങ്കോട് വാർഡിലെ അംബുജാക്ഷിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. കുറച്ച് നാളായി അമ്മ കിടപ്പിലാണെന്ന് അംബുജാക്ഷിയുടെ മകൻ പറയുന്നു. ഉദ്യോഗസ്‌ഥരുടെ അഞ്ചംഗ സംഘം വീട്ടിലെത്തിയപ്പോൾ ജോലിക്ക് നിൽക്കുന്ന കുട്ടി മാത്രമാണ് അംബുജാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. വന്നയുടൻ റേഷൻ കാർഡും ആധാർ കാർഡും ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന കുട്ടി രേഖകൾ എടുത്ത് നൽകിയതിന് പിന്നാലെ ഉദ്യോഗസ്‌ഥർ വോട്ട് രേഖപ്പെടുത്തി പോവുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
Also Read: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല