വയനാട്ടിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ

By Web Desk, Malabar News
Ajwa Travels

വയനാട്: ജില്ലയിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രളയഫണ്ട്‌ തട്ടിപ്പിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. സേവ്‌ മുസ്‌ലിം ലീഗ്‌ എന്ന പേരിലാണ്‌ പോസ്‌റ്ററുകൾ പതിച്ചിരിക്കുന്നത്. കൽപ്പറ്റ പ്രസ് ക്ളബിന് സമീപത്തുള്ള മതിലിലും പൊഴുതന, വെങ്ങപ്പള്ളി പഞ്ചായാത്തുകളിലുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

വയനാട് ജില്ലാ ലീഗ്‌ ഭരിക്കുന്നത്‌ കെഎം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്നാണ് ആരോപണം. പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ കണക്കുകൾ പുറത്ത്‌ വിടണമെന്നും പോസ്‌റ്ററിലുണ്ട്. പ്രളയ ഫണ്ടിൽ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് പാണക്കാട് തങ്ങൾക്ക് കത്തയച്ച ജില്ലാ നേതാവ് സി മമ്മിയെ കഴിഞ്ഞ ദിവസം സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

Also Read: പുരാവസ്‌തു തട്ടിപ്പ്: ഐജി ലക്ഷ്‌മണ ഇടനിലക്കാരന്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE