സംഘർഷം വ്യാപിക്കാൻ സാധ്യത; കൂടുതൽ ജില്ലകൾക്ക് ഡിജിപിയുടെ ജാഗ്രതാ നിർദ്ദേശം

By News Desk, Malabar News
clash_2020 Aug 22
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ തുടർ കൊലപാതകങ്ങൾക്ക് പിന്നാലെ വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി. സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് മറ്റ് ജില്ലകൾക്കും പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പോലീസ് ആസ്‌ഥാനത്ത് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പിലാക്കണം എന്നത് സംബന്ധിച്ച തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. നേരത്തെ സംഘർഷം നടന്നിട്ടുള്ള ആലപ്പുഴ ജില്ലയിലും മലബാർ മേഖലയിലും പോലീസ് നിരീക്ഷണം ശക്‌തമാക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് പോകും. വൈകുന്നേരത്തോടെ അദ്ദേഹം പാലക്കാട് എത്തുമെന്നാണ് വിവരം. അവിടെ ക്യാംപ് ചെയ്‌തായിരിക്കും അന്വേഷണം നടത്തുക.

പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എസ്‌ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നു എങ്കിലും അത് തടയാൻ സാധിക്കാതെ പോയതാണ് വിമർശനങ്ങൾക്ക് കാരണമായത്. പോലീസ് സ്‌റ്റേഷന് സമീപത്ത് തന്നെയാണ് രണ്ടാമത്തെ കൊലപാതകവും നടന്നിരിക്കുന്നത്. ഇതോടെ മറ്റ് ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങളും ഇതേ തുടർന്ന് അക്രമങ്ങളും നടന്നേക്കാമെന്ന കണക്കുകൂട്ടലിലാണ് സജ്‌ജരായിരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

മേലാമുറിയിൽ ദീർഘനാളായി വാഹനകച്ചവടം നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.

Most Read: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്; പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE