വിലക്കയറ്റം; അയൽ സംസ്‌ഥാനങ്ങളുടെ സഹായം തേടി മുഖ്യമന്ത്രി

By News Desk, Malabar News
CM sent letters to maharashtra, tamil nadu
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാള, തക്കാളി എന്നീ ഉൽപന്നങ്ങൾ നേരിട്ട് സംഭരിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. മഹാരാഷ്‌ട്രയിലെയും തമിഴ്‌നാട്ടിലെയും കാർഷികോൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിൽ നിന്നും സംഭരിക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ഉൽപന്നങ്ങൾ കേരളാ ഏജൻസികൾ വഴി സംഭരിക്കുന്നതിന് സഹായമഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ വഴി കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്നും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read: സ്‌ത്രീകളുടെ നേതൃത്വത്തിൽ വാൾപുട്ടി നിർമാണം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി

സവാളയുടെയും മറ്റ് ഉൽപന്നങ്ങളുടെയും വില കുതിച്ചുയർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇതുവഴി കർഷകരുടെ ഉൽപന്നങ്ങൾക്ക് നല്ല വില ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE