തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നാളെ കോന്നിയിലും തിരുവനന്തപുരം ജില്ലയിലും

By Team Member, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം : എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിൽ എത്തും. കോന്നി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അദ്ദേഹം പ്രചാരണത്തിന്റെ ഭാഗമായി നാളെ എത്തുന്നത്. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മൽസരിക്കുന്ന മണ്ഡലമാണ് കോന്നി. ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ ഉള്ളത്.

ഉച്ചക്ക് 2 മണിക്ക് പ്രമാടം സ്‌റ്റേഡിയത്തിലാണ് കോന്നിയിലെ പൊതുപരിപാടി. തുടർന്ന് 4 മണിയോടെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും. അതേസമയം തന്നെ  തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് സ്‌ഥലം അനുവദിക്കാതെ സംസ്‌ഥാന സർക്കാർ കാലതാമസം വരുത്തിയെന്നും പൊതുപരിപാടി ഒഴിവാക്കി റോഡ് ഷോ ആക്കാൻ വരെ ആലോചിച്ചുവെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്.

കൂടാതെ ബിജെപിയുടെ വിജയലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് ഇന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജില്ലയിൽ പര്യടനത്തിന് ഇറങ്ങും. സിറ്റിങ് സീറ്റായ നേമം നിലനിർത്താനും തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാനുമാണ് ബിജെപി പ്രചാരണ പ്രവർത്തനങ്ങൾ കൊഴുപ്പിക്കുന്നത്.

Read also : ഓപ്പറേഷന്‍ ട്വിൻസ്; ഇരട്ടവോട്ട് വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE