കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റ് ഉൽഘാടനം ഉൾപ്പടെ വിവിധ ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെത്തും.
6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്‌റ്റ്, എറണാകുളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്‌റ്റ് നിര്‍മിച്ച അന്താരാഷ്‌ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്‌യാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്‌ഞാന്‍ സാഗര്‍ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോള്‍ ബെര്‍ത്ത് എന്നിവയുടെ ഉൽഘാടനമാണ് നിശ്‌ചയിച്ചിരിക്കുന്ന പരിപാടികള്‍.
പ്രധാനമന്ത്രിയുടെ സൗകര്യവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് എല്ലാ പദ്ധതികളുടെയും ഉൽഘാടനം ഒറ്റ ചടങ്ങായി കൊച്ചിൻ റിഫൈനറി പരിസരത്ത് തന്നെയാണ് നടക്കുക. ശേഷം ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. ബിജെപി നേതാക്കളോട് കൊച്ചിയിലെത്താന്‍ ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read also: സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണം; മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശോഭ സുരേന്ദ്രന്‍