വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്‌ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്.
മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം. റോഡ് മുറിച്ചു കടക്കവെ മുന്നോട്ടെടുത്ത ബസിന്റെ മുൻചക്രം ശുഭയുടെ ശരീരത്തിലൂടെ കയറിയാണ് അപകടം നടന്നത്. ഭർത്താവ്: പരേതനായ ഫ്രാൻസിന്. മക്കൾ: ആഷ്‌ന, അതുൽ.
Most Read: എസ്ബിഐ എടിഎം കുത്തിത്തുറന്ന് മോഷണം; 2 പേർ അറസ്‌റ്റിൽ