പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; നടപടികളുമായി കേന്ദ്രം

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ താമസിയാതെ സ്വകാര്യവൽക്കരണം നടപ്പിലാക്കിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിനിടെ രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

ജീവനക്കാരുടെ താൽപര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ സ്വകാര്യവൽക്കരണം നടപ്പാക്കുവെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അറിയിച്ചത്. അതേസമയം, ബാങ്കിങ് മേഖലയിൽ പൊതുമേഖലയുടെ സാന്നിധ്യം തുടർന്നും ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു. ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി 2019ൽ ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികളും എൽഐസിക്ക് വിറ്റിരുന്നു. 4 വർഷത്തിനിടെ 14 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുകയും ചെയ്‌തിരുന്നു.

Read also: ബംഗാളിൽ ബിജെപിക്ക് ഇടം കൊടുക്കരുത്; പ്രചാരണ യോഗത്തിൽ മമതാ ബാനർജി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE