ന്യൂഡെൽഹി: കശ്‌മീർ ജനതക്ക് നേരെ ഭീകരവാദികൾ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കശ്‌മീരികൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ നിന്നും സുരക്ഷ നൽകണമെന്നും, പ്രിയങ്ക കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്‌തമാക്കിയത്.
ഞങ്ങളുടെ കശ്‌മീരി സഹോദരിമാർക്കും, സഹോദരൻമാർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ വേദനാജനകമാണെന്നും, അപലപനീയമാണെന്നും വ്യക്‌തമാക്കിയ പ്രിയങ്ക ഈ സാഹചര്യത്തിൽ അവരോടൊപ്പം നിൽക്കുന്നുവെന്നും കൂട്ടിച്ചേർത്തു. കൂടാതെ കശ്‌മീരി ജനതക്ക് വേണ്ട സുരക്ഷയും സുരക്ഷിതത്വവും കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ നിരവധി ഭീകരാക്രമണങ്ങളാണ് കശ്‌മീരിൽ റിപ്പോർട് ചെയ്‌തത്. ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്തെ സർക്കാർ സ്‌കൂളിൽ വ്യാഴാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെടുകയും, കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ ലാൽബസാറിലെ മദീന ചൗക്കിൽ തെരുവ് കച്ചവടക്കാരനെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് കശ്‌മീരി ജനതക്കായി പ്രിയങ്ക പ്രതികരണവുമായി എത്തിയത്.
Read also: സ്വപ്‌ന സുരേഷിന് എതിരെ ചുമത്തിയ കൊഫെപോസ ഹൈക്കോടതി റദ്ദാക്കി