നബിദിനം; മഅ്ദിന്‍ അക്കാദമിയില്‍ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും ബുധനാഴ്‌ച

By Desk Reporter, Malabar News
prophet birthday_Malabar News
Representational Image
Ajwa Travels

മലപ്പുറം: മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനത്തോട് അനുബന്ധിച്ച് മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ റബീഉല്‍ അവ്വല്‍ 12ആം രാവില്‍ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും നടക്കും. ഒരു രാത്രി നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ സമാപിക്കും

വൈകുന്നേരം 5.00 മുതല്‍ പുലര്‍ച്ചെ 5.00 വരെ പ്രവചാകാനുരാഗത്താല്‍ ധന്യമാകുന്ന പരിപാടി ഒരു രാത്രി മുഴുവനും നീണ്ടു നില്‍ക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന പരിപാടി മഅ്ദിന്‍ യൂട്യൂബ് ചാനിലിലും,ഫേസ്ബുക്ക് പേജിലും സംപ്രേഷണം ചെയ്യും.

ബുധനാഴ്‌ച വൈകിട്ട് 5.00 ന് സമസ്‌ത മലപ്പുറം ജില്ലാ സെക്രട്ടറിയും സ്വാഗത സംഘം ചെയര്‍മാനുമായ ഇബ്റാഹീം ബാഖവി മേല്‍മുറി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് സ്വീറ്റ് മദീനയും ഫ്ളവര്‍ഷോയും നടക്കും. 6.30 മുതല്‍ 7.30 വരെ പ്രവാചക പ്രകീര്‍ത്തന സദസും നഅ്ത് ശരീഫും നടക്കും. ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍, റഊഫ് അസ്ഹരി ആക്കോട്, ഷഹിന്‍ ബാബു താനൂര്‍ എന്നിവര്‍ ഇശല്‍ സന്ധ്യക്ക് നേതൃത്വം നല്‍കും.

7.30 മുതല്‍ 9.00 വരെ സ്‌നേഹ നബി പ്രഭാഷണവും മന്‍ഖൂസ് മൗലിദ് പാരായണവും നടക്കും. രാത്രി 9.00 ന് ഹാഫിള് നഈം അദനി കുറ്റൂര്‍, ഹാഫിള് മുബശ്ശിര്‍ പെരിന്താറ്റിരി, അസദ് പൂക്കോട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിക്കും. 10.30 മുതല്‍ രാത്രി ഒന്ന് വരെ ശറഫുല്‍ അനാം മൗലിദ് പൂര്‍ണമായും പാരായണം ചെയ്യും. ഒന്ന് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ലൈലത്തുന്നൂര്‍ സെഷനില്‍ മദീനാപാട്ടുകള്‍, ഖവാലി, നശീദ എന്നിവയും നടക്കും.

പുലര്‍ച്ചെ മൂന്ന് മുതല്‍ പ്രവാചക ജനന സമയത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ആരംഭിക്കും. അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് പ്രവാചക പരമ്പരയിലെ 20 സാദാത്തുക്കള്‍ നേതൃത്വം നല്‍കും. ബുര്‍ദ പാരായണം, സലാം ബൈത്ത്, വിവിധ മൗലിദുകള്‍, അശ്റഖ പാരായണം എന്നിവ സമാപന സംഗമത്തില്‍ നടക്കും. പ്രാര്‍ഥനക്ക് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരായ ശൈഖ് ഹബീബ് ആദില്‍ ജിഫ്രി മദീന, ശൈഖ് ഔന്‍ അല്‍ ഖദ്ദൂമി ജോര്‍ദാന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളാകും. പരിപാടികള്‍ വീക്ഷിക്കുന്നതിന് Youtube.com

മഅ്ദിന്‍ അക്കാദമിയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ വിവിധ പരിപാടികളാണ് നടന്നു വരുന്നത്. രാത്രി 7.30 മുതല്‍ 9.00 വരെ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌നേഹ നബി പ്രഭാഷണത്തിലും മൗലിദ് ജല്‍സയിലും പതിനായരത്തിലേറെ കുടുംബങ്ങളാണ് ഓണ്‍ലൈനായി ദിനംപ്രതി സംബന്ധിക്കുന്നത്. പ്രമുഖ പ്രഭാഷകരെ ഉള്‍ക്കൊള്ളിച്ച് 40 പ്രഭാഷണങ്ങളും നടന്നു വരുന്നു. നബിദിനത്തിന്റെ ഭാഗമായി 1000 വിധവകള്‍ക്കുള്ള ഭക്ഷ്യക്കിറ്റും 200 പേര്‍ക്ക് ധന സഹായവും 500 ഉസ്‌താദുമാര്‍ക്ക് റബീഅ് കിറ്റും നല്‍കി. കാമ്പയിന്‍ ഒരു മാസം നീണ്ടു നില്‍ക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ദുല്‍ഫുഖാറലി സഖാഫി (ജനറല്‍ കണ്‍വീനര്‍), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോര്‍ഡിനേറ്റര്‍), സ്വാലിഹ് സഖാഫി അന്നശ്ശേരി (വൈസ്. ചെയര്‍മാന്‍), അബ്‌ദുറഹ്‌മാൻ ചെമ്മങ്കടവ് (കണ്‍വീനര്‍) എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങള്‍ക്ക്: 9633 158 822, 9562 451 461 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

Most Read: സാമ്പത്തിക തട്ടിപ്പ് കേസ്; ആര്യാടൻ ഷൗക്കത്തിനെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE