സ്വകാര്യവൽകരണം; പൊതുമേഖലാ സ്‌ഥാപനങ്ങൾ 300ൽ നിന്ന് 24 ആക്കാൻ കേന്ദ്രം

By News Desk, Malabar News
Nirmala Sitharaman New suggestion to banks
Nirmala Sitharaman
Ajwa Travels

ഡെൽഹി: രാജ്യത്ത് വലിയ രീതിയിലുള്ള സ്വകാര്യവൽകരണത്തിന് ഒരുങ്ങി കേന്ദ്രം. പൊതുമേഖല സ്‌ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്‌ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

ബജറ്റ് അവതരണ വേളയിൽ സ്വകാര്യവൽകരണ നയത്തെപ്പറ്റി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്‌തമാക്കിയിരുന്നു. 2021-22 സാമ്പത്തിക വർഷം ഏകദേശം രണ്ടുലക്ഷം കോടിയോളം രൂപയാണ് പൊതുമേഖല സ്‌ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നേടിയെടുക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്.

എൽഐസി പ്രഥമ ഓഹരി (ഐപിഒ) വിൽപന ഈ വർഷം നടത്താനുള്ള തിരുമാനം, തന്ത്രപരമല്ലാത്ത എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽകരണ നിർദ്ദേശം, എയർ ഇന്ത്യ, ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, പവൻഹംസ് എന്നിവയുടെ സ്വകാര്യവൽകരണം ബജറ്റിലുണ്ടായിരുന്നു.

കൂടാതെ, ബിപിസിഎൽ, ഭാരത് ഏർത് മൂവേഴ്‌സ് തുടങ്ങിയവയുടെ സ്വകാര്യവൽകരണം, ഐഡിബി ബാങ്കിന്റെയും മറ്റു രണ്ടു പൊതുമേഖലാ ബാങ്കുകൾടെയും ജനറൽ ഇൻഷുറൻസ് കോർപറേഷന്റെയും സ്വകാര്യവൽകരണം തുടങ്ങിയവയൊക്കെ ബജറ്റിൽ സൂചിപ്പിച്ചിരുന്നു.

2019 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 348 പൊതുമേഖല സ്‌ഥാപനങ്ങൾ രാജ്യത്തുണ്ട്. ഇവയിൽ 249 എണ്ണം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ബാക്കി 86 എണ്ണം നിലവിൽ നിർമ്മാണ ഘട്ടത്തിലോ, അടച്ചുപൂട്ടൽ ഭീഷണിയിലോ ആണിപ്പോൾ.

Kerala News: പാവറട്ടി കസ്‌റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE