ബെംഗളൂരു: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അന്തരിച്ച പിടി തോമസ് എംഎല്‍എയുടെ മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പിടിയുടെ ഭൗതിക ശരീരവുമായി വാഹനം വെല്ലൂരില്‍ നിന്ന് പുറപ്പെടും.
നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസിലും കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. കൊച്ചി പാലാരിവട്ടത്തെ പിടി തോമസിന്റെ വസതിയില്‍ പ്രമുഖരടക്കം ആളുകള്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.
മൂന്ന് ദിവസത്തേക്ക് കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും റദ്ദു ചെയ്തതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറിയിച്ചു. ദീർഘകാലമായി അർബുദ രോഗ ബാധിതനായിരുന്ന പിടി തോമസ് ഇന്ന് രാവിലെ പത്തുമണിയോടെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
National News: പ്രിയങ്കയുടെ ഹാക്കിങ് പരാതി; ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു