തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്‌ജലി അർപ്പിക്കും. സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ചരമോപചാരം മാത്രമാണുള്ളത്. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷി നേതാക്കളും അനുസ്‌മരണ പ്രഭാഷണം നടത്തും.
നേരത്തെ അർബുദ ബാധയെ തുടർന്ന് വെല്ലൂരിൽ ചികിൽസയിൽ തുടരുന്നതിനിടെയായിരുന്നു പിടിയുടെ വിയോഗം. വ്യക്‌തി ജീവിതത്തിലും രാഷ്‌ട്രീയത്തിലും വിപ്ളവകരമായ നിലപാടുകളിലൂടെ അഞ്ച് പതിറ്റാണ്ടുകാലം കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു പിടി തോമസ്.
അന്ത്യാഭിലാഷം പോലെ പിടി തോമസിന് മാതാവിന്റെ കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. കെപിസിസി വർക്കിംഗ് പ്രസിഡണ്ടായിരുന്ന പിടി തോമസിന്റെ ചിതാഭസ്‌മം ഇടുക്കി ഉപ്പുതോട്ടിലുളള കുടുംബ കല്ലറയിൽ സംസ്‌കരിക്കുകയായിരുന്നു. നൂറുകണക്കിന് പ്രവർത്തകരുടെ ആദരം ഏറ്റുവാങ്ങിയാണ് ചിതാഭസ്‌മം എറണാകുളത്ത് നിന്ന് ജൻമനാട്ടിൽ എത്തിച്ചത്.
Read Also: ഗുജറാത്തിലെ മുൻ കോൺഗ്രസ് വക്‌താവ് ബിജെപിയിലേക്ക്