കൊച്ചി: ട്വന്റി- 20 പിണറായിയുടെ ബി ടീമെന്ന് ആവർത്തിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി പിടി തോമസ്. തൃക്കാക്കരയിൽ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്നും ഇത്തവണ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര മണ്ഡലം യുഡിഎഫിന്റെ ശക്‌തി കേന്ദ്രമാണ്. അട്ടിമറിക്കാൻ ചിലർ ശ്രമിച്ചെങ്കിലും അത് വെറും മോഹമായി തന്നെ അവശേഷിക്കും. ട്വന്റി- 20 പിണറായി വിജയന്റെ ബി ടീമാണെന്ന് മണ്ഡലത്തിലെ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. ഇത് തിരിച്ചറിയാതെ പാർട്ടിയിൽ ഉൾപ്പെട്ടുപോയ അവരുടെ സ്‌ഥാനാർഥി ഉൾപ്പടെയുള്ളവർക്ക് ഇന്നല്ലെങ്കിൽ നാളെ ഇത് മനസിലാകുമെന്നും പിടി തോമസ് പറഞ്ഞു. ട്വന്റി- 20 തനിക്കെതിരെ തൃക്കാക്കരയിൽ മൽസരിച്ചത് പിണറായിയുടെ പ്രേരണ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read: വികസനവും വ്യവസായവും രാഷ്‌ട്രീയം, വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും പറഞ്ഞിട്ടില്ല; ഇ ശ്രീധരൻ