ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി

By Desk Reporter, Malabar News
Narendra-MOdi_2020-Oct-26
Ajwa Travels

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ. വിവാദ കാർഷിക നിയമം കൊണ്ടുവന്നതിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിയുടെ കോലം കത്തിച്ചത്. നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കോർപ്പറേറ്റ് കമ്പനികളുടെയും കോലങ്ങൾ കത്തിച്ചാണ് പഞ്ചാബിലെ കർഷക സംഘടനകൾ ദസ്റ ഉൽസവം ആഘോഷിച്ചത്.

ഭാരതീയ കിസാൻ യൂണിയൻ പ്രവർത്തകർ, കർഷകർ, സ്‌ത്രീകൾ, കുട്ടികൾ, യുവാക്കൾ, വൃദ്ധർ, തൊഴിലാളികൾ, കലാകാരൻമാർ, എഴുത്തുകാർ എന്നിവരുൾപ്പെടെ ഉള്ളവർ പങ്കെടുത്തു കൊണ്ടായിരുന്നു മോദിയുടെ കോലം കത്തിച്ചത്. മോദിയുടെയും കോർപ്പറേറ്റുകളുടെയും കോലങ്ങൾ കത്തിച്ചുള്ള പ്രതിഷേധത്തിൽ കർഷകരെ പിന്തുണച്ച് ​ഗ്രാമങ്ങളിൽ നിന്ന് മാത്രമല്ല, ന​ഗരങ്ങളിൽ നിന്നും ആളുകൾ പങ്കെടുത്തുവെന്ന് ഭാരതീയ കിസാൻ യൂണിയൻ സംസ്‌ഥാന ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രി കലാൻ പറഞ്ഞു.

ഞായറാഴ്‌ച നടന്ന പ്രതിഷേധത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉണ്ടായത്, പഞ്ചാബിലെ സമൂഹം മുഴുവൻ കർഷകരുമായി അവരുടെ പോരാട്ടത്തിൽ ഐക്യത്തോടെ നിലകൊള്ളും എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന, രാജസ്‌ഥാൻ സംസ്‌ഥാനങ്ങളിലെ കർഷകരും മോദിയുടെ കോലം കത്തിച്ചാണ് ദസ്റ ആഘോഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:  ‘മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്റെ ഹിന്ദുത്വം; ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്കി കാണിക്കൂ’

പഞ്ചാബിലെ മൻസ ജില്ലയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും മോദിയുടെ കോലം കത്തിച്ച് ദസ്റ ആഘോഷിച്ചു. ഇതിന് മുന്നോടിയായി ബൈക്ക് റാലിയും സംഘടിപ്പിച്ചു.

അതേസമയം, പഞ്ചാബിൽ യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ മോദിയുടെ കോലം കത്തിച്ചതിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ രം​ഗത്തെത്തി. രാഹുൽ ​ഗാന്ധിയുടെ സംവിധാനത്തിൽ പഞ്ചാബിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച നടപടി ലജ്ജാകരമാണ്, പക്ഷേ അതിൽ അൽഭുതം തോന്നുന്നില്ലെന്നും നഡ്ഡ ട്വീറ്റ് ചെയ്‌തു. നെഹ്റു-​ഗാന്ധി വംശത്തിലുള്ളവർ പ്രധാനമന്ത്രി പദത്തെ ബഹുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുർ​ഗാ ദേവി അസുര ചക്രവർത്തിയായിരുന്ന മഹിഷാസുരനെ വധിച്ച്, തിൻമക്ക് മേൽ നൻമ പുനസ്‌ഥാപിച്ചതിന്റെ സന്തോഷമാണ് ഹിന്ദുമത വിശ്വാസികൾ ആഘോഷിക്കുന്ന നവരാത്രി. പലയിടത്തും ദസ്റ ദിനത്തിൽ മഹിഷാസുരന്റെ പ്രതിരൂപമുണ്ടാക്കി അതിനെ കത്തിച്ചാണ് ആഘോഷിക്കാറുള്ളത്.

Also Read:  ചന്ദ്രശേഖർ ആസാദിന്റെ അകമ്പടി വാഹനത്തിന് നേരെ വെടിവെപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE