പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനെ ഇഡി അറസ്‌റ്റ് ചെയ്‌തു

By Desk Reporter, Malabar News
Punjab Chief Minister's sister's son arrested by ED
Ajwa Travels

ന്യൂഡെൽഹി: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിംഗ് ഹണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് കസ്‌റ്റഡിയിലെടുത്ത ഭൂപേന്ദ്ര സിംഗ് ഹണിയെ അന്വേഷണ ഏജൻസി ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഹണിയെ രാത്രി വൈകി അറസ്‌റ്റ് ചെയ്‌തതെന്ന് അവർ പറഞ്ഞു. 117 അംഗ പഞ്ചാബ് നിയമ സഭയിലേക്കുള്ള വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അറസ്‌റ്റ്.

കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലങ്ങളിൽ ഇഡി നടത്തിയ റെയ്‌ഡിൽ എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. പഞ്ചാബിലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ നടത്തിയത്. പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ബന്ധുക്കളുടെ സ്‌ഥാപനങ്ങളിലും ഇഡി റെയ്‌ഡ്‌ നടന്നിരുന്നു. പഞ്ചാബിലെ ഇഡിയും തനിക്കും മന്ത്രിമാർക്കും മേൽ സമ്മർദ്ദം ചെലുത്താൻ ‘അതേ രീതി’ പിന്തുടരുകയാണെന്നും റെയ്‌ഡുകളോട് പ്രതികരിച്ചുകൊണ്ട് ചന്നി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

“സമ്മർദ്ദം നേരിടാൻ ഞങ്ങൾ തയ്യാറാണ്…കേസുമായി തനിക്ക് ഒരു ബന്ധവുമില്ല,” അദ്ദേഹം പറഞ്ഞു.

അനധികൃത മണൽ ഖനനം പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ വിഷയമാണ്. കോൺഗ്രസിനെതിരെ ഈ വിഷയം പ്രതിപക്ഷം ശക്‌തമായ പ്രചാരണ ആയുധമാക്കുകയാണ്.

Most Read:  പ്രധാനമന്ത്രി സൈനിക വേഷം ധരിച്ച നടപടി; നോട്ടീസ് അയച്ച് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE