ന്യൂഡെല്‍ഹി: കർഷക പ്രതിഷേധത്തെ തുടർന്ന് നെല്ലും തിനയും സംഭരിക്കാന്‍ തീരുമാനിച്ച് ഹരിയാന സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി അശ്വിനി ചൗബേയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാന്യങ്ങള്‍ സംഭരിക്കാന്‍ തീരുമാനമായത്. ധാന്യങ്ങള്‍ സംഭരിക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് കര്‍ണാലില്‍ ഖട്ടാറിന്റെ വീടിന് സമീപം കര്‍ഷകര്‍ സമരം ചെയ്‌തിരുന്നു. തുടർന്നാണ് വിഷയത്തിൽ കേന്ദ്ര സഹമന്ത്രിയുമായ കൂടിക്കാഴ്‌ച നടത്താൻ ഖട്ടാര്‍ തയ്യാറായത്.
“ചര്‍ച്ചയില്‍ തീരുമാനിച്ച പ്രകാരം ഹരിയാന സര്‍ക്കാര്‍ ഞായറാഴ്‌ച മുതല്‍ നെല്ലും തിനയും സംഭരിച്ച് തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭരണത്തിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഹരിയാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പഞ്ചാബില്‍ അവര്‍ സംഭരണം തുടങ്ങിയിട്ടുമുണ്ട്”-ചൗബേ പറഞ്ഞു. മണ്‍സൂണ്‍ വൈകുന്നത് മൂലമാണ് സംഭരണം വൈകുന്നത്. എന്നാല്‍ ധാന്യങ്ങളുടെ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിൽ സംഭരണം വീണ്ടും നേരത്തെ ആക്കുകയാണ്. നാളെ മുതല്‍ ഞങ്ങള്‍ സംഭരണം ആരംഭിക്കും; ഖട്ടാർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ബിജെപി നേതൃത്വത്തിൽ മനോഹർലാൽ ഖട്ടറാണ് ഹരിയാന ഭരിക്കുന്നത്.
അതേസമയം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. നമ്മുടെ പ്രധാന വരുമാന സ്രോതസ് കൃഷിയാണെന്നും കര്‍ഷകര്‍ നിരന്തര സമരത്തിലാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി ഒരു പ്രശ്‌നപരിഹാരം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടിക്കാഴ്‌ചക്ക് ശേഷം ചന്നി പറഞ്ഞിരുന്നു.
Read also: ജലസമാധി ഭീഷണി; സന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലിൽ