പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; അപേക്ഷ നൽകി കോൺഗ്രസ്

മണ്ണാർക്കാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

By Trainee Reporter, Malabar News
UDF Secretariat blockade
Representational image

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണ്ണാർക്കാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്‌ടർക്കും അപേക്ഷ നൽകിയെന്ന് അയർകുന്നം കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് കെകെ രാജു അറിയിച്ചു.

‘സെപ്റ്റംബർ എട്ടിനാണ് മണ്ണാർക്കാട് പള്ളി പെരുന്നാൾ. ഒന്ന് മുതൽ എട്ടുവരെ കേരളത്തിലെ നാനാഭാഗത്തു നിന്നും വിശ്വാസികൾ പള്ളിയിൽ എത്താറുണ്ട്. ഈ എട്ടു ദിവസവും മണ്ണാർക്കാട് തിരക്കിൽ ആയിരിക്കും. ആളുകളെ കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. നാല് പോളിങ് സ്‌റ്റേഷനുകൾ മണ്ണാർക്കാട് പള്ളിക്ക് സമീപമുള്ള സ്‌കൂളിലാണ് പ്രവർത്തിക്കുന്നത്. പെരുന്നാൾ ദിനത്തിൽ തിരഞ്ഞെടുപ്പ് നടത്തുക ശ്രമകരമായ ദൗത്യമാകും. അതുകൊണ്ടാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്’- കെകെ രാജു പറഞ്ഞു.

സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 17 ആണ്. സൂക്ഷ്‌മ പരിശോധന ഓഗസ്‌റ്റ് 18, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 21. വോട്ടെണ്ണൽ സെപ്‌റ്റംബർ എട്ടിനും നടക്കും. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്‌ഥാനാർഥി.

Most Read| മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്നും തുടരും- അമിത് ഷാ സംസാരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE