ഖത്തര്‍; കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു

By Team Member, Malabar News
Malabarnews_qatar
Representational image
Ajwa Travels

ദോഹ : കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക ഖത്തര്‍ പുറത്തു വിട്ടു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇപ്പോള്‍ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലും ഇന്ത്യയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഖത്തറിലെയും ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളുടെയും ആരോഗ്യ സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പട്ടികയില്‍ മാറ്റം വരുത്തി പ്രസിദ്ധീകരിക്കുന്നത്.

കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഖത്തറിലേക്ക് പ്രവേശനം നല്‍കുന്നത്. ഇത്തരം രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ആളുകള്‍ വിമാന താവളങ്ങളില്‍ എത്തുമ്പോള്‍ കോവിഡ് പരിശോധനക്ക് വിധേയരാകണം. കൂടാതെ ഹോം ക്വാറന്റൈനില്‍ ഒരാഴ്‌ച കഴിയുമെന്ന് ഉറപ്പ് നല്‍കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കുകയും വേണം. പിന്നീട് ഒരാഴ്‌ചയോളം ക്വാറന്റീനില്‍ കഴിയുന്ന സമയത്ത് യാത്രക്കാരന്റെ ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ നിറം ആയിരിക്കും. ഒരാഴ്‌ചക്ക് ശേഷം യാത്രക്കാരന്‍ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാകണം. ശേഷം ഫലം നെഗറ്റീവ് ആയാല്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം ആകും. അതോടെ യാത്രക്കാരന് ക്വാറന്റൈന്‍ അവസാനിപ്പിക്കാം. മറിച്ച് ഫലം പോസിറ്റീവ് ആയാൽ ഉടന്‍ തന്നെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും.

Read also : വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE