ദോഹ: വിദേശ രാജ്യങ്ങളിൽ നിന്നു കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്കു ഖത്തറിൽ ക്വാറന്റെയ്നിൽ ഇളവില്ലെന്ന് അധികൃതർ. ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇതുസംബന്ധിച്ചു ഖത്തറും മറ്റു രാജ്യങ്ങളും തമ്മിൽ കരാർ ഇല്ലെന്നു ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. യൂസഫ് അൽ മസലമണി വ്യക്‌തമാക്കി.
ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് 6 മാസത്തേക്കു വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോഴുള്ള ക്വാറന്റെയ്നിൽ ഇളവു ലഭിക്കും. അതേസമയം, ടൂറിസത്തെ ആശ്രയിക്കുന്ന ഏതാനും രാജ്യങ്ങൾ കോവിഡ് വാക്‌സിൻ എടുത്തവർക്കു പ്രവേശനം അനുവദിക്കുന്നുണ്ട്.
Also Read: ഡ്രോണുകൾ ഉപയോഗിച്ച് കൃത്രിമ മഴ; പരീക്ഷണത്തിന് ഒരുങ്ങി യുഎഇ