അബുദാബി : രാജ്യത്ത് മഴ പെയ്യിക്കുന്നതിനായി പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി യുഎഇ. ഡ്രോണുകള്‍ ഉപയോഗിച്ച് ക്‌ളൗഡ് സീഡിങ് വഴി മഴ പെയ്യിക്കാനാണ് ശ്രമം. പരമ്പരാഗത ക്‌ളൗഡ് സീഡിങ് രീതിക്ക് പകരം മേഘങ്ങളില്‍ രാസപദാര്‍ഥം ഉപയോഗിക്കുന്നതിന് ഡ്രോണുകളുടെ സഹായം തേടുകയാണ് പുതിയ സംവിധാനത്തിലൂടെ ചെയ്യുന്നത്.
മഴമേഘങ്ങളിലേക്ക് പറന്നുകയറുന്ന ഡ്രോണുകള്‍ നല്‍കുന്ന ഇലക്‌ട്രിക്കൽ ചാര്‍ജ് വഴി മഴ പെയ്യിക്കാനുള്ള സാധ്യതയാണ് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം പരിശോധിക്കുന്നത്. പ്രൊഫസര്‍ ഗൈല്‍സ് ഹാരിസണിന്റെ നേതൃത്വത്തില്‍ ദുബായ് സനദ് അക്കാദമിയിലാണ് ഈ സംവിധാനത്തിന്റെ പ്രാഥമിക നടപടികൾ നടത്തുന്നത്. കൂടാതെ യുകെയിലെ റീഡിങ് യൂണിവേഴ്‌സിറ്റിയുടെ സഹകരണവും പദ്ധതിക്ക് ഉണ്ടാകും. ആഗോളതലത്തില്‍ മഴയുടെ അളവ് വര്‍ധിപ്പിക്കുന്നതിനായി ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ണായകമാണെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം ഡയറക്‌ടർ ഡോക്‌ടർ അബ്‌ദുല്ല അല്‍ മന്‍ദൂസ് വ്യക്‌തമാക്കി.
Read also : യാത്രാ നിയന്ത്രണം; തലപ്പാടി അതിര്‍ത്തിയില്‍ പരിശോധനയില്ല, നിലപാട് മയപ്പെടുത്തി കർണാടക