ജില്ലയിൽ ക്വട്ടേഷൻ സംഘത്തെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്; 5 പേർ പിടിയിൽ

By Team Member, Malabar News
arrest news in palakkad
Ajwa Travels

വയനാട്: ജില്ലയിൽ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി. കൊളവയലിൽ നിന്നും മീനങ്ങാടി പോലീസാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. കൂടാതെ ഇവർക്കൊപ്പം ഉണ്ടായിരുന്ന അഞ്ചംഗ ക്വട്ടേഷൻ സംഘം രക്ഷപെടുകയും ചെയ്‌തു. സംസ്‌ഥാനത്തെ പല ജില്ലകളിലും ഗുണ്ടാ സംഘങ്ങളുടെ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വയനാട്ടിൽ നിന്നും ക്വട്ടേഷൻ സംഘം അറസ്‌റ്റിലാകുന്നത്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അരുൺ കുമാർ, അഖിൽ,  നന്ദുലാൽ, വയനാട് സ്വദേശികളായ സക്കറിയ, പ്രദീപ്കുമാർ എന്നിവരാണ് പോലീസ് പിടിയിലായത്. കുഴൽപ്പണവുമായി ബന്ധപ്പെട്ട ഓപ്പറേഷന് വേണ്ടിയാണ് സംഘം മീനങ്ങാടിയിൽ എത്തിയതെന്നാണ് സൂചന. അതേസമയം പാതിരിപ്പാലം ക്വട്ടേഷൻ ആക്രമണത്തിലെ പ്രതിയായ തൃശൂർ സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്.

ക്വട്ടേഷൻ സംഘം സഞ്ചരിച്ച വാഹനം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്‌റ്റിലായ ക്വട്ടേഷൻ സംഘത്തെ ചോദ്യം ചെയ്‌ത്‌ രക്ഷപെട്ടവരെ കണ്ടെത്താൻ അന്വേഷണം ശക്‌തമാക്കാനാണ് നിലവിൽ പോലീസിന്റെ നീക്കം.

Read also: പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിന് എതിരെ ബലാൽസംഗ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE