റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരം മന്ത്രി കെകെ ശൈലജ

By News Desk, Malabar News
kerala image_malabar news
KK Shailaja
Ajwa Travels

ദുബായ്: ഗള്‍ഫിലെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ ‘റേഡിയോ ഏഷ്യ’യുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയെ ശ്രോതാക്കള്‍ തിരഞ്ഞെടുത്തു. സംസ്‌ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര പ്രശംസ പിടിച്ച് പറ്റിയിരുന്നു. നിപ്പക്ക് പിന്നാലെ കേരളത്തില്‍ എത്തിയ കൊറോണയെയും ഒട്ടും പതറാതെ നേരിട്ട നേതൃപാടവം പരിഗണിച്ചാണ് അവാര്‍ഡ്.

അര്‍പ്പണ മനോഭാവത്തോടെ നിസ്വാര്‍ഥ സേവനം കാഴ്‌ചവെച്ച് ആരോഗ്യമേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച ശൈലജ ടീച്ചറെ 2020 ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്‌സന്‍ ഓഫ് ദ ഇയര്‍ ആയി പ്രവാസലോകം തിരഞ്ഞടുക്കുക ആയിരുന്നു. ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോയായ റേഡിയോ ഏഷ്യ കഴിഞ്ഞ 28 വര്‍ഷത്തിലേറെ കാലമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്നു. ദീര്‍ഘ കാലത്തെ എഎം പ്രക്ഷേപണത്തിന് ശേഷമാണ് റേഡിയോ ഏഷ്യ ഇപ്പോള്‍ 94.7 എഫ്എമ്മിലൂടെ പ്രക്ഷേപണം നടത്തുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി റേഡിയോ ഏഷ്യ, ശ്രോതാക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ന്യൂസ് പേഴ്‌സന്‍ ഓഫ് ദ ഇയര്‍ ക്യാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read: ധാർഷ്‌ട്യം മാറ്റിവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കൂ; കേന്ദ്രത്തോട് സോണിയ ​ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE