കടലിൽ പോകുന്നതിന് അനുമതി ഇല്ല; രാഹുൽ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: തമിഴ്‍നാട്ടിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. കന്യാകുമാരിയിൽ കടലിൽ പോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കോവിഡ് മാനദണ്ഡം ചൂണ്ടികാട്ടിയാണ് നടപടിയെന്നാണ് സൂചന.

രാഹുൽ ഗാന്ധിയുടെ കടൽ യാത്രക്കായി 12 ബോട്ടുകളാണ് തയാറാക്കിയിരിക്കുന്നത്. എന്നാൽ 5 പേരിൽ കൂടുതൽ അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് കളക്‌ടർ അനുമതി നിഷേധിച്ചത്. ഇതേ തുടർന്ന് ബോട്ട് യാത്ര റദ്ദാക്കി.

കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധി കൊല്ലത്ത് മൽസ്യത്തൊഴിലാളികൾക്ക് ഒപ്പം കടൽയാത്ര നടത്തിയിരുന്നു. അദ്ദേഹം മൽസ്യബന്ധനത്തിൽ പങ്കെടുക്കുകയും കടലിൽ നീന്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.

Read also: അമിത് ഷാ പറഞ്ഞത് കള്ളം; മാപ്പ് പറയണമെന്ന് വി നാരായണ സാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE