രാഹുൽ ഗാന്ധി ഏപ്രിൽ 11ന് വയനാട് സന്ദർശിച്ചേക്കും

രാഹുലെത്തുമ്പോൾ വലിയ സ്വീകരണം ഒരുക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

By Trainee Reporter, Malabar News
Rahul Gandhi
Ajwa Travels

വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. ഏപ്രിൽ 11ന് രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചേക്കും. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. രാഹുലെത്തുമ്പോൾ വലിയ സ്വീകരണം ഒരുക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഫെബ്രുവരിയിലാണ് രാഹുൽ അവസാനമായി വയനാട്ടിലെത്തിയത്.

സന്ദർശത്തിന് മുമ്പായി മണ്ഡലങ്ങളിലെ എല്ലാ വീടുകളിലും കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കത്ത് നൽകിയിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളോടുള്ള ഹൃദയബന്ധം പ്രതിപാദിക്കുന്ന കത്തിൽ, പ്രതിപക്ഷത്തെ നിശബ്‌ദമാക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളെ ശക്‌തമായി അപലപിക്കുന്നുണ്ട്. എംപി ആണെങ്കിലും അല്ലെങ്കിലും എന്നും എപ്പോഴും വയനാട്ടിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് രാഹുൽ കത്തിൽ പറയുന്നത്.

എംപി സ്‌ഥാനം നഷ്‌ടമായതിന്‌ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വയനാട്ടിലെ വോട്ടർമാർക്ക് കത്തെഴുതുമെന്ന് രാഹുൽ ഗാന്ധി വ്യക്‌തമാക്കിയിരുന്നു. വയനാട്ടിലെ ജനങ്ങളുമായി തനിക്ക് ഉള്ളത് കുടുംബ ബന്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം, ഏപ്രിൽ ഒമ്പതിന് കർണാടകയിലെ കോലാറിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ രാഹുൽ പങ്കെടുക്കുന്നുണ്ട്.

Most Read: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകും; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE