രാഹുൽ ഗാന്ധി എംപി വയനാട്ടിൽ; കൽപ്പറ്റയിൽ വൻ റോഡ് ഷോ

ഇന്ന് 12 മണിക്ക് രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

By Trainee Reporter, Malabar News
Rahul Gandhi
Ajwa Travels

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധി എംപിയുടെ റോഡ് ഷോ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.

ഇരുവരും മേപ്പാടിയിൽ നിന്ന് തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ കൽപ്പറ്റയിലേക്ക് നീങ്ങുകയാണ്. ഇന്ന് 12 മണിക്കാണ് രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്‌ടറിൽ വന്നിറങ്ങിയ രാഹുലും പ്രിയങ്കയും തടിച്ചുകൂടിയ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തതിന്‌ ശേഷമാണ് റോഡ് ഷോയിലേക്ക് പോയത്.

പത്രികാ സമർപ്പണത്തിന് മുന്നോടിയായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയാണ് നടക്കുന്നത്. വയനാടിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്. എൽഡിഎഫ് സ്‌ഥാനാർഥി ആനി രാജയും ഇന്ന് തന്നെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.

Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE