കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം; നിര്‍ദ്ദേശിച്ച് രാഹുല്‍ ഗാന്ധി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദ്ദേശിച്ച് ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോൺഗ്രസിനെ നയിക്കാന്‍ സുധാകരന് കഴിയുമെന്ന് രാഹുൽ പറഞ്ഞു. കെ സുധാകരനുമായി അദ്ദേഹം ആശയവിനിമയം നടത്തി.

ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം കെപിസിസി അധ്യക്ഷ പദവിയില്‍ ഉടലെടുത്തതോടെയാണ് രാഹുലിന്റെ ഇടപെടല്‍. ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തില്‍ രാഹുൽ അതൃപ്‌തി പ്രകടിപ്പിച്ചു. കേരളത്തിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പുകളാണെന്ന് അശോക് ചവാന്‍ സമിതിയെ രാഹുല്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനോട് ആവർത്തിച്ചു. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Also Read: കാലവർഷം പടിവാതിൽക്കൽ; ദുരന്ത സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ച് അഗ്‌നിരക്ഷാ സേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE