രാഹുൽ ഗാന്ധിയുടെ ഭാരതയാത്ര നേരത്തെയാകും; കേരളത്തിൽ 19 ദിവസം

By News Desk, Malabar News
rahul gandhi
Ajwa Travels

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്‌മീർ വരെ ഒക്‌ടോബർ രണ്ടിന് തുടങ്ങാനിരിക്കുന്ന ‘ഐക്യഭാരത യാത്ര’ നേരത്തേയാക്കും. ഓഗസ്‌റ്റ്‌ അവസാനമോ സെപ്‌റ്റംബർ ആദ്യമോ നടത്താനാണ് ആലോചന. മോദി സർക്കാരും ബിജെപിയും ജനാധിപത്യത്തിനും ഭരണഘടനക്കും നേരെ നടത്തുന്ന തുടർച്ചയായ അക്രമങ്ങൾ പരിധിവിട്ട പശ്‌ചാത്തലത്തിലാണ് ഇതെന്ന് ഭാരതയാത്രാ സമിതി ചെയർമാൻ ദിഗ്വിജയ് സിങ് പറഞ്ഞു.

യാത്രക്ക് മുന്നോടിയായി രാജ്യത്തെ എല്ലാ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനമായ ഓഗസ്‌റ്റ്‌ 9 മുതൽ 15 വരെ 75 കിലോമീറ്റർ പദയാത്ര നടക്കും. ഇതിന് തുടർച്ചയായി 3571 കിലോമീറ്റർ വരുന്ന ഭാരതയാത്ര നടത്താനാണ് നിലവിൽ ആലോചിക്കുന്നത്. കേരളത്തിൽ 19 ദിവസം കൊണ്ട് 456 കിലോമീറ്റർ സഞ്ചരിക്കാനാണ് ഉദ്ദേശിക്കുന്നത്.

രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ഭാരതയാത്ര നടത്താൻ തീരുമാനിച്ചത്. സ്വാതന്ത്ര്യ സമരം നടത്തിയ പാർട്ടി എന്ന നിലയിൽ നിലവിൽ രാജ്യത്തെ വിഭജിക്കുന്ന പ്രത്യയ ശാസ്‌ത്രങ്ങളോട് പോരാടാനാണ് യാത്രയെന്ന് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചു.

അഞ്ച് മാസത്തോളം നീളുന്ന യാത്ര 2023 എങ്കിലും ആകാതെ പൂർത്തിയാകില്ലെന്നും അതിനിടെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പുകളും തണുപ്പുകാലവുമടക്കം വരും എന്നുള്ളതാണ് നേരത്തേയാക്കാനുള്ള മറ്റൊരു കാരണം. വ്യാഴാഴ്‌ച എഐസിസി ആസ്‌ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ദിഗ്വിജയ് സിങ് യാത്രയുടെ രൂപരേഖ വിശദീകരിച്ചു.

148 ദിവസം നീണ്ടുനിൽക്കുന്ന യാത്ര 12 സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 68 പാർലമെന്റ് മണ്ഡലങ്ങളിലൂടെയും 203 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. 500 സ്‌ഥിരം പദയാത്രികരുണ്ടാകും. കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങിയാൽ ആദ്യ രണ്ടുദിവസത്തെ യാത്രക്ക് ശേഷം കേരളത്തിൽ പ്രവേശിക്കും. സംസ്‌ഥാനത്ത് 14 പാർലമെന്റ് മണ്ഡലങ്ങളിലും 42 നിയമസഭാ മണ്ഡലങ്ങളിലും പ്രവേശിക്കും. ഇതിനിടെ തൃശൂരും നിലമ്പൂരും ബഹുജന റാലികളും നടക്കും. ഗുണ്ടൽപേട്ട് വഴി വീണ്ടും തമിഴ്‌നാട്ടിലേക്ക് കടക്കും. തുടർന്ന് മൈസൂരു – ബെല്ലാരി വഴി കർണാടക യാത്രക്ക് തുടക്കമാകും. നിലവിൽ നിശ്‌ചയിച്ചിട്ടുള്ള സ്‌ഥലങ്ങളിൽ അതാത് ഡിസിസികളുടെ താൽപര്യപ്രകാരം മാറ്റം വരുത്താനാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE