വടകരയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ് ജോലികൾ പുരോഗമിക്കുന്നു

By Staff Reporter, Malabar News
MALABARNEWS-VADAKARARAIL
Railway Staion, Vadakara
Ajwa Travels

വടകര: കോവിഡ് മൂലം തിരക്ക് കുറഞ്ഞതോടെ വടകര റെയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്‌ജ് നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ട്, മൂന്ന് പ്ളാറ്റ്‌ഫോമുകളില്‍ നിന്ന് ഒന്നാമത്തെ പ്ളാറ്റ്‌ഫോമിലേക്ക് എത്താനുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്‌ജ് ആണ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നത്.

ഇതിനായി 27 മീറ്ററോളം ഉയരമുള്ള 4 ഗാര്‍ഡറുകള്‍ സ്‌ഥാപിക്കുന്ന ജോലി ആരംഭിച്ചു. ജെബി എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ചുമതല.
100 മീറ്റര്‍ ഉയരമുള്ള ക്രെയിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തി നടത്തുന്നത്.

റെയില്‍വേ കൂടുതല്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കാത്ത സാഹചര്യത്തില്‍ സുഗമമായി തന്നെ ജോലികള്‍ മുന്നോട്ട് പോവുന്നുണ്ട്. ഓവര്‍ ബ്രിഡ്‌ജ് നിര്‍മ്മാണത്തിന് ഒപ്പം രണ്ടാം പ്ളാറ്റ്‌ഫോമിലെ എട്ട് മീറ്റര്‍ നീളമുള്ള 24 ബേകള്‍ക്ക് മേല്‍ക്കൂര പണിയുന്ന ജോലിയും നടക്കുന്നുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയിവേ പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ സ്‌റ്റേഷനുകളില്‍ ഒന്നാണ് വടകര. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ സ്‌റ്റേഷനെ ആശ്രയിക്കുന്നുണ്ട്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കും എന്ന് ഉറപ്പാണ്.

Read Also: റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE