നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം; ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യം

By Web Desk, Malabar News
Malabarnews_sabarimala
Representational image
Ajwa Travels

പത്തനംത്തിട്ട: ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീർഥാടകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ പോലീസ് ജീപ്പ് തടഞ്ഞു.

തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്‌തരാണ് പ്രതിഷേധവുമായി എത്തിയത്. ശബരിമല ദർശനം സാധ്യമല്ല എന്ന് മനസിലായതോടെയാണ് പ്രതിഷേധം. ഇനി പമ്പ കടത്തിയുള്ള ഭക്‌തരുടെ യാത്ര സാധ്യമല്ല എന്ന് അവലോകന യോഗത്തിൽ അറിയിച്ചിരുന്നു.

ഭക്‌തരെ സുരക്ഷിതമായി അവരുടെ നാടുകളിലേക്ക് മടക്കി അയക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ വന്ന തീരുമാനം. ഇത് പോലീസ് ഭക്‌തരോട് വിശദീകരിച്ചതോടെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധവുമായി അവർ പോലീസ് ജീപ്പ് തടയുകയായിരുന്നു. തുടർന്ന് പോലീസ് നിലവിലെ സാഹചര്യം മനസിലാക്കിക്കൊടുത്ത ഭക്‌തരെ മടക്കി അയച്ചു.

Also Read: യുവതികളെ ഇടിച്ചു തെറിപ്പിച്ച് പോലീസ് ഉദ്യോഗസ്‌ഥന്റെ വാഹനം; ഒരാൾ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE