പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇറാനിൽ; ഉഭയകക്ഷി കരാറുകൾ ചർച്ചയായേക്കും

By Desk Reporter, Malabar News
Rajnath sing Iran_2020 Sep 06
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച ടെഹ്റാനിൽ എത്തിയപ്പോൾ
Ajwa Travels

ടെഹ്റാൻ: മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ  വൈകീട്ട്  ഇറാനിലെത്തി. ഇറാനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ ആമിർ ഹതാമിയുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട കരാറുകൾ ചർച്ചയാവും.

ഗൾഫ് രാജ്യങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് രാജ്‌നാഥ് സിംഗ് അഭ്യർത്ഥിച്ചിരുന്നു. ” പ്രതിരോധ മന്ത്രി ഇന്ന് വൈകീട്ട് ടെഹ്റാനിലെത്തി, ഇറാനിയൻ പ്രതിരോധ മന്ത്രിയുമായി വൈകാതെ തന്നെ കൂടിക്കാഴ്ച്ച നടത്തും ” ഇന്നലെ  രാത്രി  മന്ത്രിയുടെ ഓഫീസ്  പുറത്തുവിട്ട ട്വീറ്റിൽ അറിയിച്ചു.

മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഇറാനിലേക്ക് തിരിച്ചത്. ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) സംഘടിപ്പിച്ച പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം റഷ്യയിലെത്തിയത്. യോഗത്തിൽ റഷ്യ, ചൈന, മറ്റു മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.

പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് മേഖലയിൽ സമാധാനം തിരികെ കൊണ്ട് വരണമെന്ന് ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

ലോക ജനസംഖ്യയുടെ പകുതിയോളം ഉൾക്കൊള്ളുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. മേഖലയിലെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. 2001ൽ ചൈന, റഷ്യ, കിർഗിസ് റിപ്പബ്ലിക്, കസാഖിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെസ്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് കൂട്ടായ്മ രൂപീകരിച്ചത്. ഇറാന് കൂട്ടായ്മയിൽ പ്രത്യേക നിരീക്ഷണ പദവിയാണ് അനുവദിച്ചിട്ടുള്ളത്. 2005 മുതൽ ഇന്ത്യയും പാകിസ്ഥാനും എസ്.സി.ഒ  നിരീക്ഷണ പദവിയുള്ള അംഗങ്ങളായെങ്കിലും 2017ലാണ് മുഴുവൻ സമയ അംഗങ്ങളായി  തിരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE