രാജു നാരായണ സ്വാമി ഐഎഎസിന് വീണ്ടും നിയമനം

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: രാജു നാരായണ സ്വാമി ഐഎഎസിന് വീണ്ടും നിയമനം. ഏറെ നാളായി സർവീസിൽ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹത്തിന് പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം നൽകിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ നിയമനം.

നാളികേര വികസന ബോർഡ് ചെയർമാൻ സ്‌ഥാനത്ത്‌ നിന്ന് 2019 മാർച്ചിൽ രാജു നാരായണ സ്വാമിയെ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചതായും സേവനത്തിൽ നിന്ന് വിടുതൽ നൽകിയെന്നും കേന്ദ്രം സംസ്‌ഥാന സർക്കാരിനെ അറിയിച്ചിരുന്നു.

എന്നാൽ, നാളികേര വികസന ബോർഡ് ചെയർമാൻ സ്‌ഥാനത്ത്‌ നിന്നും മാറ്റിയ നടപടിക്ക് എതിരായി കോടതിയിലും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും രാജു നാരായണ സ്വാമി പരാതി നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒരുവർഷമായി ഇദ്ദേഹം സംസ്‌ഥാന സർവീസിൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഇപ്പോൾ കോടതി ഉത്തരവ് വരികയും കേസുകൾ അവസാനിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് നിയമനം ലഭിച്ചത്.

Read also: പുരസ്‍കാര ദാന വിവാദം; പിന്നിൽ അന്യന് രോഗം പകരണമെന്ന ചിന്ത; എകെ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE