‘ശിവശങ്കരന്റെ ചെയ്‌തി‌കള്‍ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരും’; ചെന്നിത്തല

By News Desk, Malabar News
malabarnews-rameshc
Representational Image
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകരുടെ ബിനാമിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സമര പരമ്പരയുടെ അഞ്ചാംഘട്ടമായ വഞ്ചനാദിനം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉല്‍ഘാടനം ചെയ്‌തു   സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. സിനിമ രംഗത്തെ ബിനീഷിന്റെ മയക്ക് മരുന്ന് ഇടപെടലും അന്വേഷിക്കണം’. ബെംഗലൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെങ്കില്‍ എം ശിവശങ്കര്‍ ആരുടെ ബിനാമിയാണെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ശിവശങ്കരന്റെ ചെയ്‌തികള്‍ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Also Read: കെപിസിസി അധ്യക്ഷന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍

‘മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ എത്ര ദിവസം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്‌ത്‌ പോകും. സംസ്‌ഥാന പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്‌റ, ഡയറക്‌ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേസ് ആയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് ഓശാന പാടുന്ന ഡിജിപി ചെവിയില്‍ നുള്ളിക്കോ ഇതിനൊക്കെ മറുപടി പറയേണ്ടി വരും’, രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.

കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിര ശക്‌തമായ സമര പരിപാടികളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി രാജിവെക്കാണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്‌ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓരോ വാര്‍ഡിലും 10 പേര്‍ വീതം പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്.

Read Also: ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE