ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്‍ട്ട്

By Syndicated , Malabar News
Malabarnews_donald trump
Donald Trump
Ajwa Travels

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളാണെന്ന് റിപ്പോര്‍ട്ട്. ട്രംപ് നടത്തിയ റാലികള്‍ 30000 പേര്‍ക്ക് കോവിഡ് രോഗം പിടിപെടാനും 700 ഓളം പേര്‍ മരിക്കാനും കാരണമായെന്ന് പഠനം പറയുന്നു.

സ്‌റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. ആള്‍ക്കൂട്ടം കൂടുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ ട്രംപ് നടത്തിയ റാലികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ തടസങ്ങള്‍ സൃഷ്‌ടിച്ചു എന്നും രാജ്യം ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 22 വരെ 18 ഓളം റാലികളാണ് ട്രംപ് നടത്തിയത്.

റാലികളില്‍ മാസ്‌കും സാമൂഹിക അകലവും കൃത്യമായി പാലിക്കാത്തത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായെന്നും പഠനത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ച് പോലും ട്രംപിന് ശ്രദ്ധയില്ലെന്ന വിമര്‍ശനവുമായി ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.

Read also: റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ എല്ലാവര്‍ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE