വ്യാപകമാകുന്ന അഞ്ചാം പനി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും

By Central Desk, Malabar News
Rampant fifth fever; The central team will reach Malappuram today
Rep. Image
Ajwa Travels

മലപ്പുറം: ജില്ലയിൽ വ്യാപകമാകുന്ന അഞ്ചാം പനി പഠിക്കാനും വിലയിരുത്താനും കേന്ദ്ര ആരോഗ്യസംഘം ഇന്ന് മലപ്പുറത്തെത്തും. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെങ്കിലും ജില്ലയിൽ ഇതുവരെ 140 പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്.

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ അഞ്ചാംപനി പ്രായമായവരെ ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ബാധിക്കുന്ന രോഗമാണിത്. .ഉൽഭവകാലം മുതൽ 10മുതൽ 14ദിവസം വരെ രോഗം നീണ്ടു നിൽക്കും.

വ്യപനശേഷി പഠിക്കാനെത്തുന്ന മൂന്ന് പേരടങ്ങിയ ഡോക്‌ടർമാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം രോഗബാധിത സ്‌ഥലങ്ങൾ സന്ദർശിക്കും. കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് കൂടുതൽ രോഗബാധിതർ.

അതേസമയം, തിരൂർ, മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക് മാസ്‌ക് ധരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ ഇടങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോർട്ട് ചെയ്‌തത്‌. ഇന്ന് നടക്കുന്ന ജില്ലാ വികസന സമിതിയോഗം വാക്‌സിൻ വിതരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം കൂടുതൽ ഡോസ് വാക്‌സിൻ ജില്ലയിൽ എത്തിയിരുന്നു.

കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന ഈ രോഗം ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്.

Most Read: മംഗളൂരു സ്‌ഫോടനം: മുഖ്യപ്രതി ഷാരിഖ് കേരളത്തിൽ വന്നത് നിരവധി തവണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE