രഞ്‌ജിത്ത് കൊലക്കേസ്; അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Ranjith murder case; Two more are in custody

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. മണ്ണഞ്ചേരിയില്‍ നിന്ന് ഇന്നലെയാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്.

രഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താത്ത സാഹചര്യത്തിൽ പോലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്‌തമായിരുന്നു.

അതേസമയം, ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഈ മാസം 23 വരെ നീട്ടി. ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം 23ന് രാവിലെ ആറുവരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

Most Read:  തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE