വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് ഒളിവിൽ തന്നെ, അന്വേഷണം

By News Desk, Malabar News
rape case strike malappuram manchery
Representational Image
Ajwa Travels

മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്റെ വീടിന് മുന്നിൽ സമരം ചെയ്‌ത് പെൺകുട്ടി. ചെന്നൈയിൽ വെച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്റെ വീടിന് മുന്നിലാണ് പഴനി സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി സമരം നടത്തുന്നത്.

സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ പെൺകുട്ടിയെ പഠനാവശ്യത്തിന് ചെന്ന യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. മാസങ്ങളോളം ഒന്നിച്ച് താമസിച്ച് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷം യുവാവ് മുങ്ങുകയായിരുന്നു. കുടുംബത്തിന്റെ സമ്മതം വാങ്ങി വരാമെന്ന് പെൺകുട്ടിയെ ബോധിപ്പിച്ച ശേഷമാണ് യുവാവ് മഞ്ചേരിയിലേക്ക് മടങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെ ഇയാളുടെ മഞ്ചേരിയിലെ വീടിന് മുന്നിൽ പെൺകുട്ടി സമരം ആരംഭിച്ചു. ഇതോടെ യുവാവിനൊപ്പം കുടുംബവും വീട്ടിൽ നിന്ന് അപ്രത്യക്ഷരായി.

പീഡനം നടന്നത് ചെന്നൈയിൽ ആയതിനാൽ തമിഴ്‌നാട്‌ പോലീസ് കേസെടുക്കണമെന്നാണ് കേരളാ പോലീസ് അറിയിച്ചിരിക്കുന്നത്. രാവും പകലുമില്ലാതെ സമരം നടത്തിയ പെൺകുട്ടിയെ മഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മഞ്ചേരിയിൽ എത്തിയ ശേഷം യുവാവിനെ പെൺകുട്ടി കണ്ടിരുന്നു. അപ്പോൾ ഉടൻ തന്നെ ചെന്നൈയിലേക്ക് മടങ്ങി പോകാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് വീണ്ടും മുങ്ങിയെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. യുവാവിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളെ വിളിച്ചുവരുത്തി വിഷയത്തിൽ തീരുമാനമെടുക്കാനാണ് പോലീസിന്റെ ആലോചന.

Most Read: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി; പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE