ബന്ധു നിയമനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

By Desk Reporter, Malabar News
congress-flag-Malabar-News
Representational Image
Ajwa Travels

പാ​ല​ക്കാ​ട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബന്ധു നിയമന ആരോപണവുമായി കോൺഗ്രസ്. ജില്ലാ പ​ഞ്ചാ​യ​ത്തിന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ള്‍ക്ക് പി​ന്‍വാ​തി​ലിലൂടെ നി​യ​മ​നം ന​ല്‍കി​യെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആരോപണ വിധേയനായ പ്രസിഡന്റ് രാ​ജി​വെ​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ഒ.​ബി.​സി ഡിപ്പാർട്മെന്റ് ​സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ സു​മേ​ഷ് അ​ച്യു​ത​ന്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

“ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍ഷ​ത്തി​നി​ടെ പ്രസിഡന്റ്​ തന്റെ അ​ഞ്ച്​ ബ​ന്ധു​ക്ക​ള്‍ക്ക് ആ​​രോ​ഗ്യ വ​കു​പ്പി​ൽ നി​യ​മ​നം ന​ല്‍കി​യ​ത് സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​മാ​ണ്. പ്രസിഡന്റിന്റെ കോ​ണ്‍ഫി​ഡ​ന്‍ഷ്യ​ല്‍ അസിസ്‌റ്റന്റിന്റെ സ​ഹോ​ദ​രി​മാ​ര്‍ക്കും അ​വ​രു​ടെ ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ക്കും ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​യ​മ​നം ല​ഭി​ച്ച​ത് പി​ന്‍വാ​തി​ലി​ലൂ​ടെ​യാ​ണ്. ക​ഴി​ഞ്ഞ നാ​ല​ര​വ​ര്‍ഷ​ത്തി​നിടെ ജില്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന നി​യ​മ​ന​ങ്ങ​ൾ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്ക​ണം”-​ സു​മേ​ഷ് അ​ച്യു​ത​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി മാനേജ്‍മെന്റ് ​ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചാ​ണ്​ മു​ഴു​വ​ൻ നി​യ​മ​ന​ങ്ങ​ളും ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ടി.​കെ. നാ​രാ​യ​ണ ദാ​സ്​ പറഞ്ഞു.

Note: This is a demo news content for trail run purpose

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE